CHANGARAMKULAM

അനാഥ മക്കൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം വിട്ട് നൽകി

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ പരിചരിച്ചുവരുന്ന അനാഥമക്കളിൽ ആറു കുടുംബങ്ങൾക്കടക്കം ഒൻപത് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ നിൽപത്തിരണ്ട് സെൻറ് സ്ഥലം സൗജന്യമായി വിട്ടു നൽകിക്കൊണ്ട് മണ്ണാരപ്പറമ്പ് സ്വദേശി എടയത്തുളപ്പിൽ മുഹമ്മദ് കുട്ടി ഹാജി മാതൃകയായി.

ആലങ്കോട് വില്ലേജിൽ അദ്ദേഹത്തിൻറെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വീട് നിർമ്മാണത്തിനായി വിട്ടു നൽകിയത്.

ഇസ്ലാഹി അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഭൂമിയുടെ പ്രമാണം മുഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് അസോസിയേഷൻ ചെയർമാൻ പിപിഎം. അഷറഫ് ഏറ്റുവാങ്ങി.

അസോസിയേഷൻ കൺവീനർ കെ വി മുഹമ്മദ് ,പി പി ഖാലിദ്, മുഹമ്മദുണ്ണി മാസ്റ്റർ, കെ അനസ് ,
എം അബ്ബാസ് അലി ,
സി വി ഹുസൈൻ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button