CHANGARAMKULAM

എസ്എസ്എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ്:സ്വാഗത സംഘം രൂപീകരിച്ചു

ചങ്ങരംകുളം:എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ ഇരുപത്തി ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു.ജൂലൈ 30,31 തിയ്യതികളിൽ അയിനിച്ചോട് സെന്ററിലാണ് സാഹിത്യോ ത്സവ് നടക്കുക.കേരള മുസ്ലിം ജമാഅത്ത് സോൺ വൈസ് പ്രസിഡണ്ട് കെസി ഹബീബുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് റഫീഖ് അഹസനി അധ്യക്ഷത വഹിച്ചു.പി പി നൗഫൽ സഅദി കല്ലൂർമ്മ അഷ്റഫ് സഖാഫി മുതുകാട് സൈഫുല്ല അദനി. വി പി അർശാദ് കാലടി പ്രസംഗിച്ചു. സ്വാഗതം സംഘം ഭാരവാഹികളായി കെ സി ഹബീബു റഹ്മാൻ മുസ്ലിയാർ (ചെയർമാൻ)
അബ്ദുൽ മജീദ് അഹ്സനി (ജന: കൺവീനർ) അബ്ദുറഹ്മാൻ സഅദി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button