EDAPPALLocal news
എസ്എഫ്ഐ എടപ്പാൾ ഏരിയാ സമ്മേളനത്തിന് സമാപനം
റിഫാസ് അലി സെക്രട്ടറി മുഹമ്മദ് ഷിബിൻ പ്രസിഡന്റ്
എടപ്പാൾ: എസ് എഫ് ഐ 15-മത് എടപ്പാൾ ഏരിയ സമ്മേളനം സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിചിത്ര ഉദ്ഘാടനം ചെയ്തു. റിഫാസ് അധ്യക്ഷത വഹിച്ചു. ശ്യാം ശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്യാം ജിത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. സജാദ് സംഘടനാ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സ്നേഹ, മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ സെക്രട്ടറി ആയി റിഫാസ് അലിയേയും പ്രസിഡന്റ് ആയി ഷിബിൽ കല്ലൂർമ്മയേയും തെരഞ്ഞെടുത്തു. സന്ദീപ് സ്വാഗതം പറഞ്ഞു.