KUTTIPPURAMLocal news
എഴുത്തുപെട്ടി ഉദ്ഘാടനം@ തൃക്കണാപുരം എസ് എസ് യു പി സ്കൂൾ
പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ കടകശ്ശേരി ലൈബ്രറി മുഖേന തൃക്കണാപുരം എസ് എസ് യു പി സ്കൂളിൽ ആരംഭിച്ച എഴുത്തു പെട്ടിയുടെ ഉദ്ഘാടനം വായനാദിനത്തിൽ പ്രധാനാധ്യാപകൻ എസ് എസ് ദിനേശ് നിർവ്വഹിച്ചു കടകശ്ശേരി ലൈബ്രറി വൈസ് പ്രസിഡണ്ട് പി സുനിത അരവിന്ദ് അധ്യക്ഷയായി വിദ്യാർത്ഥികൾ വായിച്ച പുസ്തകങ്ങളെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പുകൾ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുകയും ഓരോ മാസവും മികച്ച കുറിപ്പ് കണ്ടെത്തി വിജയിക്ക് ക്യാഷ് പ്രൈസ് നൽകുന്നതുമാണ് പദ്ധതി.