Local newsMALAPPURAM

എന്നുമുണ്ടായിരുന്നു, ഏറനാടിനോടുള്ള സ്‌നേഹം

അരീക്കോട്: ഏറനാട് മണ്ഡലത്തോട്‌ പ്രത്യേക സ്നേഹം കാണിക്കുകയും ഏതാവശ്യത്തിനു സമീപിച്ചാലും മടികൂടാതെ സഹകരിക്കുകയുംചെയ്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് പി.കെ. ബഷീർ എം.എൽ.എ. മണ്ഡലത്തിലെ പദ്ധതികൾക്ക് കാലതാമസമുണ്ടാകാതെ കാര്യങ്ങൾ നീക്കാൻ അദ്ദേഹം തുണയായെന്നും ബഷീർ പറഞ്ഞു. ഒരിക്കൽ എടവണ്ണയിലെ റോഡ് വികസനത്തിന് വില്ലേജ് ഓഫീസിന്റെ മതിൽ പൊളിക്കാൻ തഹസിൽദാർ തടസ്സം നിന്നു. ഈ ഘട്ടത്തിൽ അതുവഴി പോകുകയായിരുന്ന ഉമ്മൻചാണ്ടിയുടെ വാഹനം കൈകാട്ടി നിർത്തി കാര്യം ബോധ്യപ്പെടുത്തി.

ഉടൻതന്നെ അക്കാര്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷമാണ് അദ്ദേഹം അവിടെനിന്നു മടങ്ങിയത് -ബഷീർ ഓർത്തെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button