EDAPPAL
എടപ്പാൾ സോൺ നെറ്റ് മാർച്ച് സമാപിച്ചു
എടപ്പാൾ : കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം എസ് വൈ എസ് എടപ്പാൾ സോൺ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അണ്ണക്കമ്പാട് നിന്ന് ആരംഭിച്ച മാർച്ച് നടുവട്ടം സെൻ്ററിൽ സമാപിച്ചു. സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി ഫ്ലാഗ് ഓഫ് ചെയ്തു. സി.മുഹമ്മദ് നജീബ് അഹ്സനി സന്ദേശ പ്രഭാഷണം നടത്തി. സുഹൈൽ കാളച്ചാൽ , അബ്ദുൽ ഗഫൂർ അഹ്സനി,അബ്ദുൽ ജലീൽ അഹ്സനി, പി.പി.നൗഫൽ സഅദി,പി ഹബീബ് അഹ്സനി , അബ്ദുൽ മജീദ് അഹ്സനി, അബ്ദുറഹ്മാൻ സഅദി , സൈഫുദ്ദീൻ സഖാഫി , ഉവൈസ് തണ്ടിലം, അനസ് കാഞ്ഞിയൂർ നേതൃത്വം നൽകി.