EDAPPAL

എടപ്പാൾ ദയ പാലിയേറ്റീവ് കെയറിൻ്റെ ജനറൽ ബോഡി യോഗം നടന്നു

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദയ പാലിയേറ്റീവ് കെയറിൻ്റെ ജനറൽ ബോഡി യോഗം പൂക്കരത്തറ എ എം എൽ പി സ്‌കൂളിൽ വെച്ച് നടന്നു. യോഗം നിയുക്ത എം.എൽ.എ വി.എസ് ജോയ് ഉദ്‌ഘാടനo ചെയ്തു. പരിരക്ഷാ രോഗികളെ ചേർത്തു നിറുത്തി എടപ്പാൾ പൂക്കരത്തറ ദയ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചിട്ട് 11 വർഷങ്ങൾ പിന്നിടുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവിധ രോഗങ്ങൾ മൂലം കിടപ്പിലായ രോഗികൾക്കും മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്കും ചികിത്സയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി മാനസികമായും ശാരീരികമായും പിന്തുണ നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ഒരു വലിയ ലക്ഷ്യമാണ് ദയാപാലിറ്റിവ് ഏറ്റെടുത്തിട്ടുള്ളത്.വർദ്ധിച്ചുവരുന്ന കിഡ്നി രോഗികൾക്കു ഉപകരിക്കുന്നതിനായി പഞ്ചായത്തിൽ ഒരു ഡയാലിസ് കേന്ദ്രം സ്ഥാപിച്ച പ്രവർത്തനം ആരംഭിക്കുന്നതിനായി സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരോട് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.പൂക്കരത്തറ എ എം എൽ പി സ്‌കൂളിൽ വെച്ച് നടന്ന വാർഷിക ജനറൽബോഡി യോഗം നിയുക്തത എംഎൽഎ വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു.മുരളി മേലെ പാട്ട് സ്വാഗതം പറഞ്ഞു ചടങ്ങിൽ ദയാപാലിറ്റി കെയർ പ്രസിഡൻറ് പി ഹിഫ്‌സു റഹ്മാൻ അധ്യക്ഷത വഹിച്ചു .ആമുഖ ഭക്ഷണം സെക്രട്ടറി സെയ്തു മുഹമ്മദും വാർഷിക റിപ്പോർട്ട് ഷഹനാസും വരവ് ചിലവ് കണക്കുകൾ ട്രഷറർ കെ ജലീലും വാർഷിക പദ്ധതി വിശദീകരണം പ്രേമദാസും നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ആർ ഗായത്രി,എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബുഷറ ജലീൽ ,പഞ്ചായത്ത് അംഗങ്ങളായ സൈഫുദ്ദീൻ, ജനതാ മനോഹരൻ , മിനി തുടങ്ങിയവരും സുരേഷ് പൊൽപ്പാക്കര,ചട്ടിക്കൽ മാധവൻ, ബെൻഷ ടീച്ചർ,ശബരി വേലപ്പൻ, സി രവീന്ദ്രൻ , ജയരാജൻ, അമ്മുക്കുട്ടി,എടപ്പാൾ ബാപ്പു, സിദ്ദിഖ് മൗലവി, ജുബേരിയ, മൊയ്തുണ്ണി തുടങ്ങിയവർ സംസാരിച്ചു.അബൂബക്കർ വടക്കൂട്ട് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button