EDAPPALLocal news

എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :നന്നംമുക്ക് സെക്ടർ രണ്ടാം തവണയും ജേതാക്കൾ

എടപ്പാൾ :എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.  682 പോയന്റുകൾ നേടി നന്നംമുക്ക് സെക്ടർ ജേതാക്കളായി. 455 പോയന്റുമായി തവനൂർ രണ്ടാം സ്ഥാനവും, 450 പോയന്റ് നേടി കാലടി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സംഗമം   സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗം എം.ഹൈദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.ഇബ്രാഹീം കരീം ബാഖവി അയങ്കലം അധ്യക്ഷത വഹിച്ചു.സമസ്ത  പൊന്നാനി മേഖലാ പ്രസിഡണ്ട് വി വി അബ്ദു റസാഖ് ഫൈസി, ഐ സി എഫ് നാഷണൽ പ്രതിനിധി അബ്ദുൽ കരീം ഹാജി,എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡണ്ട് മുഹമ്മദ് നജീബ് അഹ്സനി , എസ് എസ് എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ റഫീഖ് അഹ്സനി കാലടി ,അഷ്റഫ് സഖാഫി താനൂർ പ്രസംഗിച്ചു. അഡ്വ : അനസ് സഖാഫി സ്വാഗതവും സൈഫുള്ള അദനി നന്ദിയും പറഞ്ഞു. അടുത്ത വർഷം ഡിവിഷൻ സാഹിത്യോത്സവ് കാലടി സെക്ടറിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button