CHANGARAMKULAM
ഒന്നരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പിടിയിൽ
ചങ്ങരംകുളം: ഒന്നരകിലോ കഞ്ചാവുമായി ചങ്ങരംകുളം സ്വദേശിയായ യുവാവ് പിടിയിൽ. ചങ്ങരംകുളം മാട്ടം സ്വദേശി വാഴക്കാട്ടിൽ ഷറഫുദ്ധീൻ (23) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ ചങ്ങരംകുളം ബസ്റ്റാന്റിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് വെച്ചാണ് ചങ്ങരംകുളം പോലീസ് യുവാവിനെ പിടികൂടിയത്. ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിച്ചതാണ് പിടികൂടിയ കഞ്ചാവെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ് ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രൊബോഷണൽ എസ് ഐ അജേഷ്, സി പി ഒ മാരായ ഷിജു, ഉദയകുമാർ, ജെറോം, സുരേഷ്, സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജറാക്കും.
