എടപ്പാൾ ഉപജില്ലാ കലോത്സവം; കലോത്സവം ലോഗോ പ്രകാശനം നടത്തി
എടപ്പാൾ: എടപ്പാൾ ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം നടന്നു. എടപ്പാളിൽ നടക്കാൻ ഒരുങ്ങുന്ന ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം പൂക്കരത്തറ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോലൊളമ്പ് സ്വദേശിയും കോലൊളമ്പ് സ്കൂളിലെ അധ്യാപകനുമായ സിറിൽ മാഷാണ് ലോഗോ ഡിസൈൻ നിർമിച്ചത്.ലോഗോ സ്കൂൾ എഇഒ വികെ നാസർ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ,ഹൈസ്കൂൾ എച്ച് എം ഹമീദ് മാഷും ചേർന്ന് കലോത്സവം കമ്മിറ്റിക്ക് കൈമാറി.നവംബർ 7,8,9,10 തീയതികളിൽ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. ഏഴാം തീയതി ഓഫ് സ്റ്റേജ് പ്രോഗ്രാകുകളും 8,9,10 തീയതികളിലായി സ്റ്റേജ് പ്രോഗ്രാമുകളും ആയാണ് കലോത്സവം നടക്കുന്നത്. പരുപാടിയിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ്, എടപ്പാൾ പഞ്ചായത്ത് അംഗം മെമ്പർ ആസിഫ് പൂക്കരത്തറ,മെമ്പർ പ്രകാശൻ എടപ്പാൾ,സൈദ് പൂക്കരത്തറ,ഹാരിസ് പൂക്കരത്തറ,ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രെമറി ഹെഡ് മാസ്റ്റർമാർ, അധ്യാപകർ,സംഘടനാ പ്രവർത്തകർ,പ്രതിനിധികളും ,നാട്ടുകാരും പരുപാടിയിൽ പങ്കെടുത്തു.