EDAPPAL

എടപ്പാളിൽ മിനി ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി

എടപ്പാൾ:മിനി ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി.എടപ്പാൾ ടൗണിൽ മേൽപാലത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചതിന് ശേഷം ഉച്ചക്ക് രണ്ട് മണിയോടെയാണ് ഉദ്ഘാടനം ചെയ്ത പാലത്തിന് താഴെ മിനിബസിൽ നിന്ന് പുക ഉയർന്നത്.നിമിഷങ്ങൾക്കകം എടപ്പാൾ ടൗൺ പുക പടലങ്ങൾ കൊണ്ട് നിറഞ്ഞതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.റേഡിയേറ്ററിൽ നിന്ന് ഉയർന്ന പുകയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്.നാട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച് അപകടം ഒഴിവാക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button