EDAPPALLocal newsPONNANI

എടപ്പാളിൽ ഭാര്യക്കും ഭര്‍ത്താവിനും നടുറോഡില്‍ മര്‍ദ്ദനം; മധ്യവയസ്കൻ പൊന്നാനി പോലീസിന്റെ പിടിയിൽ

എടപ്പാൾ:പൊതുനിരത്തിൽ സ്ത്രീയെ ക്രൂരമായി മർദ്ധിച്ചയാളെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.ശുകപുരം നടുവട്ടം സ്വദേശി വിജയൻ എന്ന ബാലനെ ( 48)യാണ് അറസ്റ്റ് ചെയ്തത്.എടപ്പാൾ തട്ടാൻപടി രജിസ്റ്റര്‍ ഓഫീസിനു മുമ്പിലാണ് സംഭവം. എടപ്പാള്‍ സ്വദേശികളായ രവി, ഭാര്യ സീതക്കുമാണ് കഴിഞ്ഞ ദിവസം രാവിലെ എടപ്പാള്‍ തട്ടാന്‍ പടിയിലെ രജിസ്ട്രാര്‍ ഓഫീസിനടുത്തു വെച്ച് മര്‍ദ്ദനമേറ്റത്. രവിയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ സീത തടയാന്‍ ശ്രമിച്ചപ്പോള്‍ സീതയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

പ്രതി വിജയനില്‍ നിന്ന് രവി 13 ലക്ഷം രൂപക്ക് രണ്ടര സെന്റ് വീടും സ്ഥലവും വാങ്ങിയിരുന്നു. അഞ്ചര ലക്ഷം രൂപ അഡ്വാന്‍സ് കൊടുക്കുകയും ബാക്കി ഏഴര ലക്ഷം രൂപ 6 മാസ കാലാവധിക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. 6 മാസം തികയുന്ന ഇന്നലെ രവി ബാക്കി പണം നല്‍കി സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രതി വിജയനെ വിളിക്കുകയും രജിസ്റ്റര്‍ ഓഫീസിലെത്താനും ആവശ്യപ്പെട്ടു.തുടർന്ന് സീതയുടെ പേരിലുള്ള മറ്റൊരു ഭൂമി 20 ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ഉണ്ടായിരുന്നു, അതിന് 11 ലക്ഷം രൂപഅഡ്വാന്‍സ് വാങ്ങിയിരുന്നു ബാക്കി 9 ലക്ഷം രൂപ ഇന്നലെ കിട്ടും 9ലക്ഷം രൂപയില്‍ നിന്ന് പ്രതി വിജയന് നല്‍കാനുള്ള ഏഴര ലക്ഷം രൂപ നല്‍കാമെന്നാണ് രവി അറിയിച്ചത്. സ്ഥലം കച്ചവടത്തിന് ഇടനില നിന്ന ബ്രോക്കര്‍ റഷീദ് രവിയോടും ഭാര്യയോടും 40000 രൂപ ഫീസ് ആവശ്യപ്പെട്ട് തര്‍ക്കം ഉണ്ടാകുകയും രജിസ്‌ട്രേഷന്‍ നടപടി തടസ്സപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രതി വിജയനും രവിയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും രവിയേയും ഭാര്‌യയേയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

സ്ത്രീയെ മർദ്ധിച്ചതോടെ ഇവരുടെ ഭർത്താവ് ഏറെ നേരം നടുറോഡിൽ അപസ്മാരം ഇളകിയ നിലയിൽ വീണുകിടന്നു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് പൊന്നാനി പോലീസെത്തി വിജയനെ അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button