EDAPPAL

എടപ്പാളിൽ പോലീസിന്റെ വാഹന പരിശോധന കണ്ട മണൽ ലോറി നിർത്തി ഡ്രൈവർ ഇറങ്ങി ഓടി: ഡ്രൈവറില്ലാതെ ഓടിയ ലോറിയിടിച്ച് പോലീസുകാർക്ക് പരിക്ക്.

എടപ്പാൾ: മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.തിങ്കളാഴ്ച മൂന്ന് മണിയോടെ അണ്ണക്കമ്പാട് – മുതൂർ റോഡിൽ റേഷൻ കടക്കടുത്താണ് സംഭവം.അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകെ വന്ന മറ്റൊരു മണൽ ലോറിയിൽ നിന്ന് ഡ്രൈവർ ചാടി ഓടുകയായിരുന്നു.ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി പിടിയിലായ ലോറിയിലും പോലീസിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.രണ്ടു പോലീസുകാർക്ക് പരുക്കേറ്റു.

ഡ്രൈവർ ഇറങ്ങി ഓടിയതോടെ ലോറി തനിച്ച് മുന്നോട്ടിറങ്ങുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ യുവാവ് ബഹളമുണ്ടാക്കിയതിനാൽ റോഡിലൂടെ വരികയായിരുന്ന മൂന്നു പേർക്ക് ജീവൻ തിരിച്ചു കിട്ടി. ലോറികൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button