MALAPPURAM

എക്സൈസ് പിടിയിൽനിന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു, ഒടുവിൽ പിടിയിൽ

മലപ്പുറം: എക്സൈസ് പിടിയില്‍നിന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായി ഓടി രക്ഷപ്പെട്ട കേസിലെ ഒന്നാം പ്രതിയായ കാരാപറമ്പ് മൂലക്കുടവന്‍ വീട്ടില്‍ റഷീദലി (33)യെയാണ് മഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇടി ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കാരാപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്.എക്സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ രണ്ടാം തീയതിയാണ് കാരാപ്പറമ്പില്‍ വെച്ച് രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നത്.

മഞ്ചേരി തുറക്കല്‍ സ്വദേശിയായ രണ്ടാം പ്രതി കിരണ്‍ദാസ് (27)നെ കസ്റ്റഡിയിലെടുത്തുവെങ്കിലും റഷീദലി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
‍പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ വിജയന്‍, എപി ഉമ്മര്‍ കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, കെപി സാജിദ്, സിടി അക്ഷയ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സനീറ, എക്സൈസ് ഡ്രൈവര്‍ സന്തോഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button