EDAPPALENTERTAINMENTLATEST NEWSLife StyleLocal news
എക്സാക് പ്രീമിയർ ലീഗ്:മിന്നൽ യുണൈറ്റഡിന് കിരീടം
എടപ്പാൾ: പോത്തനൂർ എക്സാക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന എക്സാക് പ്രീമിയർ ലീഗ് (ഇ.പി.എൽ.) ഫുട്ബോൾ ടൂർണമെന്റിൽ മിന്നൽ യുണൈറ്റഡ് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന്, ഭാഗ്യപരീക്ഷണമായ ടോസിലൂടെയാണ് മിന്നൽ യുണൈറ്റഡ് ചാമ്പ്യന്മാരായത്.സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി വി.എസ്. ജോയ് എം.എൽ.എ. വിതരണം ചെയ്തു. ചടങ്ങിൽ കരീം പോത്തനൂർ അധ്യക്ഷത വഹിച്ചു.പൊന്നാനി സബ് ജയിൽ സൂപ്രണ്ട് എം. കൃഷ്ണദാസ്, ഡോ. ദിവ്യ, ഡോ. ആര്യ, ഷാജർ തങ്ങൾ, ലെനിൻ, റാഷിദ് സി.പി., പ്രവീൺ കെ.പി., റാഫി കെ., ദീപ, ഫവാസ് എ.വി., സായിസ് കെ.പി., നഹാൻ, സിനാൻ എന്നിവർ സംസാരിച്ചു.