BREAKING NEWSHEALTHKUTTIPPURAMLATEST NEWSLife StyleLocal news

കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

കുറ്റിപ്പുറം: അടിയന്തിര വൈദ്യ സഹായത്തിന് അനിവാര്യമായ സംവിധാനങ്ങൾ ഒരുക്കി കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശു ത്രി .ആധുനിക രീതിയിൽ സി ടി സ്കാനിംഗ് സെൻറും ബ്ലഡ് സ്റ്റോറേജ് സൗകര്യവുമാണ് ഒരുക്കിയിട്ടുളളത്.പദ്ധതിയുടെ ഉദ്ഘാടനം മറ്റന്നാൾ (ഞായറാഴ്ച)വൈകിട്ട് മൂന്ന് മണിക്ക് എം എൽ എമാരായ അഡ്വ. വിഎസ് ജോയ്,പ്രൊഫ.കെ കെ ആബിദ് ഹുസൈൻ തങ്ങൾ ചേർന്ന് നിർവഹിക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളകുട്ടി മുഖ്യാതിഥിയായിരിക്കും. മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി ന്യൂറോ സർജറി വിഭാഗവും ഇതോടൊപ്പം പ്രവർത്തന സജ്ജമാകും.ഡോക്ടർ മുഹമ്മദ് റിയാസ്,നൗഷാദ് മേനോത്തിൽ, ഹുസൈൻ ഷാ കുറ്റിപ്പുറം എന്നിവർ വാർത്താസമയത്ത് പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button