KERALA

ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഒ​രു കോ​ടി​ക്ക്​ ഇ​ൻ​ഷൂ​ർ ചെ​യ്തു

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഒ​രു കോ​ടി രൂ​പ​ക്ക്​ ഇ​ൻ​ഷൂ​ർ ചെ​യ്തു. മാ​ർ​ച്ച് ഒ​ന്നാം തീ​യ​തി ന​ട​ക്കു​ന്ന ഉ​ത്രാ​ളി​ക്കാ​വ് പൂ​രം ഒ​രു കോ​ടി രൂ​പ​ക്ക്​ ഇ​ൻ​ഷു​ർ ചെ​യ്തു. മൂ​ന്നു ദേ​ശ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ത്ത​ത്. പ​ങ്കാ​ളി​ത്ത ദേ​ശ​ങ്ങ​ളാ​യ എ​ങ്ക​ക്കാ​ട്, കു​മ​ര​നെ​ല്ലൂ​ർ, വ​ട​ക്കാ​ഞ്ചേ​രി പൂ​ര ക​മ്മി​റ്റി​ക​ളു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു വ​രെ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്റെ ഏ​ഴ് കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര പ​രി​ധി​യി​ൽ വ​രു​ന്ന പൂ​ര​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും പൊ​തു നാ​ശ​ന​ഷ്ട​ങ്ങ​ളും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ൽ വ​രും.

ഇ​തി​നു പു​റ​മേ വ്യ​ക്തി​ന​ഷ്ട​ങ്ങ​ൾ​ക്ക് ഒ​രു വ്യ​ക്തി​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും (100 പേ​ർ​ക്ക്) ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​റി​യ​ന്റ​ൽ ഇ​ൻ​ഷു​റ​ൻ​സ് മു​ഖാ​ന്തി​ര​മാ​ണ് പൂ​ര​ത്തി​ന് ഈ ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ഉ​ത്രാ​ളി​ക്കാ​വ് പൂ​രം സെ​ൻ​ട്ര​ൽ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ.​കെ. സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button