CHANGARAMKULAM
ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ പൂരമഹോത്സവം നാളെ
ചങ്ങരംകുളം:ഉദിനുപറമ്പ് കാർത്യായിനി ക്ഷേത്രത്തിലെ പൂരമഹോത്സവം നാളെ മാർച്ച് 26ന് ശനിയാഴ്ച നടക്കും.പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം പ്രത്യേക പൂജകളും തുടർന്ന് പറപ്പ് ഉച്ചപൂജ എന്നിവ നടക്കും.ഉച്ചക്ക് ആന പഞ്ചവദ്യത്തോടെ എഴുന്നള്ളിപ്പോടെ പകൽപൂരം തുടങ്ങും.വിവിധ ദേശങ്ങളിൽ നിന്ന് പകൽപൂരങ്ങൾ ക്ഷേത്രത്തിലെത്തും.രാത്രി ഗാനമേളയും ഉണ്ടാകും.ഞായറാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും