ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി.
ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഓൺലൈനായി നടന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ്റെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നവീകരണവും, ക്രമീകരണ പ്രവർത്തനങ്ങളും നടത്തിയത്. ആശുപത്രി ലാബ്, ഫാർമസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. കൂടാതെ ആശുപത്രിയോട് ചേർന്നുള്ള പി.ഡബ്യു.ഡി സ്ഥലത്ത് പാർക്കിങ് സൗകര്യമൊരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഈവനിങ് ഒ.പി ആരംഭിച്ചിരുന്നു. തുടർന്ന് ഈഴുവത്തിരുത്തി സെന്റർ പരിസരത്ത് വച്ച് നടന്ന പരിപാടിയിൽ എം.എൽ.എ പി.നന്ദകുമാർ മുഖ്യ അതിഥിയായി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാന്മാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, വാർഡ് കൗൺസിലർ പി.വി ലത്തീഫ്, പൊതു പ്രവർത്തകരായ സി.പി മുഹമ്മദ് കുഞ്ഞി, സെയ്ദ് മുഹമ്മദ് തങ്ങൾ, ഗംഗാധരൻ, മെഡിക്കൽ ഓഫീസർ ഡോ.ആഷിക് അമൻ തുടങ്ങിയവർ സംസാരിച്ചു.