ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ പെൺകുട്ടിക്ക് മർദനം: പൊന്നാനി സ്വദേശി പിടിയിൽ
April 26, 2023
ഇൻസ്റ്റഗ്രാം മെസേജിന്റെ പേരിൽ പെൺകുട്ടിയെ മർദിച്ച കേസിൽ പ്രതി പിടിയിൽ. പച്ചാളം സെമിത്തേരിമുക്ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പൊന്നാനി പള്ളിപ്പടി മൂത്തേടത്ത് വീട്ടിൽ മിലനെയാണ് (22) എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.23-ന് രാത്രിയിലാണ് സംഭവം. കുന്നത്തുനാട് മഴുവന്നൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് സുഹൃത്തായ മിലൻ ക്രൂരമായി മർദിച്ചത്. മിലന്റെ അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി ഇൻസ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളോട് പറഞ്ഞു എന്നാരോപിച്ചാണ് പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.