CHANGARAMKULAM

സംയുക്ത ഈദ് ഗാഹ് വളയംകുളത്ത്‌ നടക്കും

വളയംകുളം: ചങ്ങരംകുളം സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ കൊല്ലത്തെ ഹജ്ജ്‌ പെരുന്നാൾ നമസ്കാരം ഞായറാഴ്ച കാലത്ത് ഏഴുമണിക്ക് എം വി എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കെ എൻ എം പണ്ഡിതൻ അബ്ദുൽ മജീദ് സുഹരി ഈദ്‌ ഗാഹിനു നേതൃത്വം നൽകും.

ഈദ്ഗാഹ്‌ സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽ ചെയർമാൻ
പി പി എം അഷ്റഫ്‌ അധ്യക്ഷത വഹിച്ചു.
ഷാനവാസ് വട്ടത്തൂർ, കെ അനസ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, എം വി അഷറഫ് മാസ്റ്റർ, പി.പി. ഖാലിദ്, കെ ഹമീദ് മാസ്റ്റർ സി പി മുഹമ്മ ഉമരി,
കെ വി മുഹമ്മദ് എന്നിവർ സംസാരിച്ചു

കേരള നദ്വത്തുൽ മുജാഹിദീൻ,
ജമാഅത്തെ ഇസ്ലാമി കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ പത്ത്‌ കൊല്ലമായി മേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button