BREAKING NEWSLATEST NEWSPUBLIC INFORMATION

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന മറ്റു മത്സരങ്ങൾ ഇന്ന് കക്കിടിപ്പുറം സംസ്‌കൃതി സ്കൂളിൽ നടക്കും.

സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.പി. യൂസഫലി, സെക്രട്ടറി ലത്തീഫ് പാണക്കാട്, സംസ്‌കൃതി മാനേജർ പ്രമോദ് തലാപ്പിൽ, സഹോദയ സെക്രട്ടറി ജയൻ കമ്പ്രത്ത്, പ്രസിഡന്റ് എ.പി. അഷ്റഫ്, ട്രഷറർ രാമദാസ് എടപ്പാൾ, പ്രിൻസിപ്പൽമാരായ അജീഷ് ജോസഫ്, ഗഫൂർ നാലകത്ത്, മുഹമ്മദ് ശരീഫ്, ബുഹാരി ഇർഷാദ്, അബ്ദുൽനാസർ ഗ്യാലക്സി, ഉസ്മാൻ അൽഫലാഹ്, സുകേഷ് ഡി.ആർ.എസ്, ഗിരീഷ് ബാബു, ശ്രീജിത എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button