BREAKING NEWSLocal news

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നരിപ്പറമ്പിൽ നടന്ന പരിപാടിക്ക് തവനൂർ നിയോജ കമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറി ടി.പി. ഹൈദരലി, എം.വി. ആലിക്കുട്ടി മാസ്റ്റർ, സി.പി. റാഫി, ശിഹാബ് തങ്ങൾ കടകശ്ശേരി, നാസർ ഹാജി പുറത്തൂർ, സി.പി. ബാപ്പുട്ടി ഹാജി, റഫീഖ് പിലാക്കൽ, നൗഫൽ തണ്ടിലാം, മുസ്തഫ ഹാജി, പത്തിൽ സിറാജ്, നാസിക് ബീരാൻചിറ, സലീം നരിപ്പറമ്പ്, സി.വി. സിദ്ദിഖ്, മുബഷിറ സിറാജ്, ആരിഫ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button