EDAPPAL
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; എടപ്പാൾ നടുവട്ടം സ്വദേശി അറസ്റ്റിൽ
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാൾ നടുവട്ടം സ്വദേശി അഭിനന്ദാണ് പിടിയിലായത്. ആറന്മുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മൂന്നുദിവസം മുമ്പായിരുന്നു കേസിനാസ്പദമായിരുന്നു സംഭവം. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഫോണ്‍ നമ്ബറും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ചയാണ് പ്രതി മലപ്പുറത്തു നിന്ന് പിടിയിലായത്. പോക്‌സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.