ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (AKTA ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടേറ്റ് മാർച്ചും ധർണ്ണയും നടത്തി
മലപ്പുറം: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെയും
അനുവദിച്ച ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക ,
ഇരട്ട പെൻഷന്റെ പേരിൽ നിർത്തലാക്കിയ വിധവാ പെൻഷൻ വിധവകളായ തയ്യൽ തൊഴിലാളികൾക്ക് അനുവദിക്കുക,
പ്രഖ്യാപിച്ച പെൻഷനും റിട്ടയർമെന്റ് ആനുകൂല്യവും കുടിശിക തീർത്ത് നൽകുക .തുടങ്ങി തയ്യൽ തൊഴിലാളികളെ ബാധിക്കുന്ന ഒട്ടനവധി ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായി എ കെ ടി എ നടത്തുന്ന സമരത്തിന്റെ ഭാഗമായി
മലപ്പുറം കലക്ട്രേറ്റി ലേക്ക് എ കെ ടി എ യുടെ നേതൃത്തിൽ മാർച്ചും ധർണ്ണയും നടത്തി.
ആയിരങ്ങൾ പങ്കെടുത്ത സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ പി ഡി . സണ്ണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട്
എ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാനകമ്മറ്റി അംഗവും ജില്ലാ ട്രഷററുമായ കെ പി .
സുന്ദരൻ, ചന്ദ്രിക , കെ പി. രാജൻ, പി കെ .മണി, പരമേശ്വരൻ , മുഹമ്മദാലി എന്നിവർ സംസാരിച്ചു.
കെ പി രാവുണ്ണി സ്വാഗതവും ടി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.