VATTAMKULAM

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ “സ്ത്രീ ” ക്യാമ്പയിൻ തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട ക്ലിനിക്കുകൾ, വിദഗ്ധ സ്പെഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുന്ന “സ്ത്രീ” ക്യാമ്പയിൻ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റസിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ നെല്ലിശ്ശേരി, വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്‌ടർ എം.ജി. സജീഷ്, സി. സരള , കെ.ജി. നിനു , പി.ശ്രീഷ്മ, സതീഷ് അയ്യാപ്പിൽ ,
എസ്. അർച്ചന , കെ. സുഹറ, ചന്ദ്രിക മോഹൻ ,എന്നിവർ സംസാരിച്ചു. വനിത ദിനമായ
2026 മാർച്ച് 8 വരെ ക്യാമ്പയിൻ തുടരും . സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button