EDAPPALGULFLocal news

ഇടപ്പാളയം ദുബായ് ചാപ്റ്ററിന് പുതിയ നേതൃത്വം

ഇടപ്പാളയം  ദുബായ് ജനറൽ  ബോഡി യോഗവും  ഇഫ്താർ സംഗമവും അജ്മാനിലെ അൽ അറൂസ് ഹാളിൽ വെച്ച് നടന്നു. 2023-24 വർഷത്തേക്കുള്ള  25 അംഗ  എക്സിക്യൂട്ടീവ് കമ്മിറ്റിയും 19 അംഗ  കോഓർഡിനേഷൻ  കമ്മിറ്റിയെയും യോഗം  തെരഞ്ഞെടുത്തു.
ജാഫർ  ശുകപുരം  പ്രസിഡന്റ്‌ ആയും അസീസ് കെ പി ജനറൽ  സെക്രട്ടറിയായും മുബാറക്  ആലമ്പാട്ട് ഫിനാൻസ് സെക്രട്ടറിയായും   ഉദയകുമാർ  തലമുണ്ട  ചീഫ്  കോഓർഡിനേറ്ററായും തെരഞ്ഞെടുക്കപ്പട്ടു.
മെംബേർസ് ഹാപ്പിനെസ്സ് ഡെസ്ക് കോ ഓർഡിനേറ്റർ ആയി യൂനുസ് വട്ടംകുളം, വൈസ് പ്രസിഡന്റുമാരായി ഹൈദർ  അലി, ഫക്രുദ്ധീൻ കഴുങ്കിൽ  ജോയിന്റ് സെക്രട്ടറിമാരായി ഷമീറ ശംസുദ്ധീൻ, ഷബീർ  ഓൾഡ് ബ്ലോക്ക്,  രക്ഷാധികാരിയായി ബഷീർ  കെ ടി എസ് എന്നിവരും ചുമതലയേറ്റു.
നൗഷാദ്  പി എസ്, കാഞ്ചേരി മജീദ്, അബൂബക്കർ  പി എം, ശറഫുദ്ധീൻ  സി വി, സുബൈർ  പി പി, സജിൻ  ടി വി, ഷഹീർ  പോത്തന്നൂർ, ഫൈസൽ  കോട്ടമുക്ക്, നിയാസ് ബാബു, നൗഫൽ  ശുകപുരം, മജീദ്  തിരുത്തി, അസീസ് നടുവട്ടം, മൻസൂർ  വട്ടംകുളം,അക്ബർ മാണൂർ, പ്രത്യുഷ്  എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
നൗഷാദ്  പി എസ്  സ്വാഗതം  ആശംസിച്ച  ചടങ്ങിൽ   ജാഫർ  ശുകപുരം  അധ്യക്ഷനായിരുന്നു.കാഞ്ചേരി  മജീദ്  പ്രവർത്തന  റിപ്പോർട്ടും നിയാസ് ബാബു ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഇടപ്പാളയം  യു എ ഇ സെൻട്രൽ കമ്മിറ്റി കോഓർഡിനേറ്റർ ദീപക്  ദാസ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം  നൽകി.
ഇഫ്താർ സംഗമത്തോട്  കൂടി  സമാപിച്ച ചടങ്ങിന്  നിയുക്ത  ജനറൽ  സെക്രട്ടറി അസീസ് കെ പി നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button