Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത് മുട്ടകോഴികളെ വിതരണം ചെയ്തു

ചങ്ങരംകുളം :ആലംകോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മൃഗാശുപത്രി മുഖേന മുട്ടകോഴി വിതരണം നടത്തി. മൃഗാശുപത്രി പരിസരത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മൈമൂന ഫാറൂഖ് അധ്യക്ഷത വഹിച്ചു. വെറ്റിനെറി ഡോ. പാമി സ്വാഗതം പറഞ്ഞു.
പഞ്ചായത്തിലെ കർഷക കുടുംബങ്ങൾക്ക് സ്വയംപര്യാപ്തതയും പോഷകസുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണ വകുപ്പ് സഹകരണത്തോടെയായിരുന്നു വിതരണം. പഞ്ചായത്ത് അംഗങ്ങൾ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button