CHANGARAMKULAM

ആലംകോട് ഗ്രാമപഞ്ചായത്തിൻ്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം: പതിനഞ്ച് ലക്ഷത്തോളം രൂപ വകയിരുത്തി നവീകരിച്ച ആലംകോട് ഗ്രാമപഞ്ചായത്തിന്റെ ഷ്രെഡിംഗ് യൂണിറ്റിന്റെയും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള പുതിയ വാഹനത്തിന്റെയും മറ്റു അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം പൊന്നാനി എം എൽ എ പി.നന്ദകുമാർ നിർവഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ.സിന്ധു മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ, റീസാ പ്രകാശൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.കെ പ്രകാശൻ, മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, മെമ്പർമാരായ സി.കെ അഷ്റഫ്, സുജിത സുനിൽ, തസ്നീം അബ്ദുൾ ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ സെക്രട്ടറി പി.പി ഖാലിദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അംഗനവാടി ടീച്ചർമാർ, ആശവർക്കർമാർ, എ.ഡി.എസ് അംഗങ്ങൾ, ഹരിത സഹായ സ്ഥാപനമായ ഐ ആർ ടി സി കോർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. പ്രഭിത ടീച്ചർ സ്വാഗതവും. ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button