CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ചങ്ങരംകുളം ടൗണിൽ ആരംഭിച്ചു
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചിത്വ ദിനാചരണത്തിന് ചങ്ങരംകുളം ടൗണിൽ തുടക്കമായി. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീർ പരിപാടി ഉദ്ഘാടനം ചെയ്തു. മഴക്കാലത്തിന്റെ മുന്നോടിയായി ഗ്രാമങ്ങൾ ശുചീകരിക്കുന്നതിനിടയിൽ പഞ്ചായത്ത് തോറും നടത്തുന്ന ഡ്രൈ ഡെ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡിലും വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രസിഡണ്ട് സഹീർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ഷഹന നാസർ നന്ദി പറഞ്ഞു.