Local news
ആരോഗ്യ ജാഗ്രത വൊളണ്ടിയർ പരിശീലനം നടന്നു
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 16 ലെ ആരോഗ്യ ജാഗ്രത വൊളണ്ടിയർ പരിശീലനം സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ സബി, ഹരിത കേരളം ആർ.പി മിഥുന, സ്വപ്ന പ്രസംഗിച്ചു. എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, കുടുംബശ്രീ, ആരോഗ്യ, പൊതു പ്രവർത്തകർ സംബന്ധിച്ചു.