India
ആദ്യമായി; ട്രെയിനിൽ ATM
മുംബൈയിൽ നിന്ന് മാൻമാഡിലേക്കുള്ള ‘പഞ്ചവടി എക്സ്പ്രസ്’ ട്രെയിനിൽ (12109) ബാങ്ക് ഓഫ് മഹാരാഷ്ട്ര അവരുടെ ATM സ്ഥാപിച്ചു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രെയിനിൽ ATM സ്ഥാപിക്കുന്നത്. AC കോച്ചിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പാൻട്രിയോട് അടുത്ത് പ്രത്യേകം സജ്ജമാക്കിയ ഇടത്താണ് ഈ ATM സ്ഥാപിച്ചത്. ദിവസവും ഓടുന്ന ഈ ട്രെയിനിലെ ATM യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്.