എടപ്പാൾ : തവനൂർ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിഷു ചന്ത തുടങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി ശിവദാസ് അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൺ പി പ്രീത, പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ്, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.