EDAPPALLocal news
അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളൽ; നടപടിയില്ലെന്ന് പരാതി
എടപ്പാൾ: കുമരനല്ലൂർ അമേറ്റിക്കരയിൽ അർധരാത്രികളിൽ കക്കൂസ് മാലിന്യം വ്യാപകമായി തള്ളുന്നതായി പരാതി. ഇതുമൂലം പ്രദേശത്ത് ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പോലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.