EDAPPALLocal news

അൻ്റാർട്ടിക്കയിലെ പര്യവേക്ഷണ സംഘത്തിൽ പൊന്നാനിയിൽ നിന്നൊരു ശാസ്ത്രജ്ഞൻ

പൊന്നാനി: അൻ്റാർട്ടിക്കയിലെ പര്യവേക്ഷണ സംഘത്തിൽ എടപ്പാൾ പോത്തനൂർ സ്വദേശിയായ സഹൽ മുഹമ്മദും,പൊന്നാനി MEട college മുൻ പ്രിൻസിപ്പലും ഇപ്പോൾ അസബാഹ് കോളേജ് പ്രിൻസിപ്പലുമായ M N മുഹമ്മദ് കോയയുടേയും കോഴിക്കോട് ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായ സാജിത സി.എം ൻ്റെയും മകനാണ് സഹൽ .

ബാംഗ്ലൂരിലെ ISRO ടെലിമീറ്ററി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ൽ സയന്റിസ്റ് /എഞ്ചിനീയർ ആയ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ്ലൈറ്റ് ൻ്റെ നിയന്ത്രണത്തിനായും, ഡാറ്റാ കെകാര്യം ചെയ്യുന്നതിനായും അൻ്റാർട്ടിക്കയിലെ ഭാരതീസറ്റേഷനിലെത്തിയത്.
ഇന്ത്യക്ക് 2 സ്റ്റേഷൻ ആണ് അൻ്റാർട്ടിക്കയിലുള്ളത്.1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷനും, 2012-ൽ സ്ഥാപിച്ച ഭാരതീ സ്റ്റേഷനും. രണ്ട് സ്റ്റേഷനിലും റിസേർച്ച് ആൻഡ് ലോജിസ്റ്റിക് പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യയിലെ വ്യത്യസ്ഥ സംഘടനകളായ ISRO, IMD, IIG, NCESS തുടങ്ങിയവയിലെ ശാസ്ത്രജ്ഞരാണ് ഇവിടെ വരുന്നതും റിസർച്ച് ചെയ്യുന്നതും .മിനിസ്ട്രി ഓഫ് ഏർത് സയൻസ് ൻ്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോലർ ആൻഡ് ഓഷ്യൻ റിസർച്ച് ആണ് എല്ലാ വർഷവും അൻ്റാർട്ടിക്ക് എക്സ്പീടിഷൻ സംഘടിപ്പിക്കുന്നത്.

42-nd അന്റാർട്ടിക് എക്സ്പീടിഷൻ ഗ്രൂപ്പ്‌ – ലെ അംഗമാണ് സഹൽ .

ഗോവ, ഹൈദരാബാദ്, എന്നിവിടങ്ങളിൽ പ്രവർത്തിപ്രാഗത്ഭ്യം പരിശീലനം, മൗണ്ടെയ്നറിങ് ആൻഡ് സ്‌കിയിങ് ഇൻസ്റ്റിറ്റ്യൂട്ട് IT BP ,ഔലി യിലെ സനൗ ഐസ് ആക്ക്ലൈമറ്റിസഷൻ ട്രെയിനിങ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അൻ്റാർട്ടിക്ക പര്യവേക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ISROയുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷൻ ആയഅന്റാർട്ടിക് ഗ്രൗണ്ട് ഏർത് ഒബ്സെർവഷൻ (AGEOS) ലാണ് ഇപ്പോൾ ഗവേഷണം നടക്കുന്നത്.ഇവരുടെ പ്രധാന ദൗത്യം സാറ്റലൈറ്റുകളുടേയും, ലോഞ്ച് വെഹിക്കിളുടെയും ട്രാക്കിംഗ് ആണ്. ഭൂമധ്യരേഖയിലുള്ളതിനേക്കാളും കൃത്യതയാർന്ന നിരീക്ഷണവും ട്രാക്കിങ് ഉം ഈ സ്റ്റേഷനിൽ നിന്നും സാധ്യമാകുന്നതാണ്. ഒരു വർഷം നീണ്ട് നിൽക്കുന്ന ഈ ദൗത്യത്തിന് സഹലിനോടൊപ്പം നാല് സഹപ്രവർത്തകരുമുണ്ട്.
പൊന്നാനി വിജയമാതയിലും നെല്ലിശ്ശേരി IHRD യി ലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത് .ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി , തിരുവനന്തപുരം ലാണ് എഞ്ചിനിയറിംഗ് പഠനം .IISER – ൽ നിന്ന് ഫിസിക്സ് ഇൻ്റഗ്രേറ്റഡ് Mട പൂർത്തിയാക്കിയ ഷുഹൈബ് മുഹമ്മദ്, കോഴിക്കോട് മെഡിക്കൽ കോളേജ് MBBS വിദ്യാർത്ഥി സഹീൻ മുഹമ്മദ്, ദാറുൽ ഹിദായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സാബിത്ത് മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button