CHANGARAMKULAMLocal news

ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു

ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ  വിജയോത്സവം ആഘോഷിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും,വൈജ്ഞാനിക മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയുമാണ്  പി.ടി.എ , അദ്ധ്യാപകർ ചേർന്ന് ആദരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി  വിജയോത്സവം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് അധ്യക്ഷയായി.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.നാടൻപാട്ട് കലാകാരന്മാരായ മണികണ്ഠൻ തവനൂർ ,രജനി കടലുണ്ടി എന്നിവർ വിശിഷ്ടാതിഥികളായി.പ്ലസ്ടുവിന് ടോപ്പ് സ്കോർ നേടിയ കൃഷ്ണ പി.ആർ , സൂരജ് കെ എന്നിവർക്ക് സ്വർണ്ണ മെഡലും വിജയിച്ച വിദ്യാർത്ഥികൾക്കും ,അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകി.മുഖ്യാതിഥികളുടെ നാട്ടൻ പാട്ടുകൾ സദസിന് ആഹ്ലാദമായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അജിത്ത് കുമാർ , പി ടി എ പ്രസിഡൻറ് പി. കെ. കിഷോർ , വൈസ് പ്രസിഡന്റ് ബാബു നാസർ ,സ്റ്റാഫ് സെക്രട്ടറിമാരായവിജയൻ പി , സുനിൽ സി.വി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രീതി വർഗ്ഗീസ് സ്വാഗതവും , സ്കൂൾ പ്രധാനധ്യാപിക ടി എസ് ദേവിക നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button