വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് റിസീലിയന്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു
എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കിലയുടെ സഹകരണത്തോടെ റിസിലിയന്റ് കേരള പ്രോഗ്രാമിന്റെ ഭാഗമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. തീരദേശ മേഖലയിലെ കടലാക്രമണം, മണ്ണൊലിപ്പ് പരിസ്ഥിതി നാശം തടയുക, വിദ്യഭ്യാസ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ, തൊഴിൽ സംരംഭങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വരൂപിക്കുന്നതിന് ജനപ്രതിനിധികൾ, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഇറിഗേഷൻ, സാഫ് , തുടങ്ങി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, മത്സ്യമേഖലയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ എ. ശ്രീധരൻ ആമുഖ അവതണം നടത്തി. ലോക ബാങ്ക് സഹായത്തോടെ തീരദേശ മേഖലലയിലെ പരിസ്ഥിതി സാമൂഹ്യ ആഘാത പഠനവും, വിവിധ മേഖലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കില ഫാക്കൽറ്റി അംഗം
എം . പ്രകാശൻ, ദിനേശ് വന്നേരി, തുടങ്ങിയവർ നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത്, സെയ്ത് പുഴക്കര, മെമ്പർമാരായ ഹുസ്സൻ പാടത്തകയിൽ, ഷരീഫ മുഹമ്മദ്, സെക്രട്ടറി കെ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
