EDAPPALLocal news

അതിവേഗ റെയിൽവേ ജനങ്ങളുടെ ആശങ്ക അകറ്റണം

എടപ്പാൾ: അതി വേഗതീവണ്ടിപ്പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് വട്ടംകുളം പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. റയിൽ പാത പോകുന്ന പ്രദേശങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളുമായി ചർച്ച നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പ്രമേയം അഭ്യർത്ഥിച്ചു. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ട പരിഹാരം അനുവദിക്കണമെന്നും അംഗം ഹസൈനാർ നെല്ലിശ്ശേരി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.ആരാധനാലയങ്ങൾ, വീടുകൾ എന്നിവ കൂടുതലായി നഷ്ടപ്പെടുന്ന വിധത്തിൽ ഭൂമി ഏറ്റെടുക്കൽ മുന്നോട്ടു പോകരുത്. അതിവേഗ പാതയുടെ പ്രഖ്യാപനവും, തുടർ നീക്കങ്ങളും ജനങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേരള റയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട സംവിധാനങ്ങൾ ജാഗ്രത കാട്ടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കഴുങ്കിൽ മജീദ് അധ്യക്ഷനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button