EDAPPAL

കെ എസ് ടി എ എടപ്പാള്‍ ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ടി എ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ടിഎ മുൻ സംസ്ഥാന സെക്രട്ടറി ബദറുന്നീസ ടീച്ചർ ,എക്സിക്യൂട്ടിവ് അംഗം പിഎ ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾക്കും ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് റിട്ടയർ ചെയ്യുന്ന 31 ഓളം കെഎസ്ടിഎ അംഗങ്ങൾക്കും യാത്രയയപ്പു നടത്തി.ഇടശ്ശേര കലാപാഠശാല ഡയറക്ടർ ഡോക്ടർ വിജു നായരങ്ങാടി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതം പറഞ്ഞു.സി സജി അധ്യക്ഷനായി.വിരമിക്കുന്നവർക്കുള്ള ഉപഹാരസമർപ്പണവും കെഎസ്ടിഎ നടത്തിയ കലാ കായിക മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു.ജില്ലാ ജോ.സെക്രട്ടറി ഹരിദാസൻ സി പി.വി സേതുമാധവൻ,സുരേഷ് ബാബു കെ.എം. എന്നിവർ ആശംസകൾ അർപ്പിച്ചു.ജോ.സെക്രട്ടറി ശ്രീകാന്ത് കെ നന്ദി പറഞ്ഞു.തുടർന്ന് ഇഫ്താർ സംഗമവും കെഎസ്ടിഎ കലാവേദിയുടെ സംഗീത വിരുന്നും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button