EDAPPAL

സെൽഫ് ഫൈനാൻസ് കോളേജ് കൺസോർഷൃം ഫാക്കൽറ്റിഡെവലപ്മെൻറ് പ്രോഗ്രാം ആരംഭിച്ചു

എടപ്പാൾ : മേഖലയിലെ സെൽഫ് ഫിനാൻസ് കോളേജുകളുടെ കൂട്ടായ്മയായ കൺസോർഷൃം ഫോർ സെൽഫ് ഫിനാൻസ് കോളേജിന്റെ അഭിമുഖത്തിൽ സമീപ പ്രദേശങ്ങളിലെ കോളേജുകളിലെ അധ്യാപകർക്കായി അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ചു.

കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വക്കേറ്റ്
പി കെ.ഖലിമുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു

പി വി മുഹമ്മദ് മൗലവി അധ്യക്ഷം വഹിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഡീൻ
ഡോക്ടർ മുഹമ്മദ് ഉണ്ണി അലിയാസ് മുസ്തഫ പ്രോഗ്രാമിന് നേതൃത്വം നൽകി.
അസ്സബാഹ് സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി അതിഥിക്ക് ഉപഹാരം നൽകി. അസ്സബാഹ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ, പ്രസിഡൻറ്
പി പി എം അഷ്റഫ്, റോയൽ കോളേജ് ഡയറക്ടർ അഷ്റഫലി തൃത്താല, കെ വി ഉസ്താദ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ.ഹാഷിം തടത്തിൽ, തൃത്താല റോയൽ കോളേജ് പ്രിൻസിപ്പൽ ഗീതാറാണി, ഡോക്ടർ എം കെ ബൈജു, ദാറുൽ ഹിദായ അക്കാദമി കോഡിനേറ്റർ അൻവർ സാദത്ത്, ഡോക്ടർ ഹരികൃഷ്ണൻ, കെ സുഷമ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button