EDAPPAL
കുളത്തിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു .
ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകന്‍ ജഗന്‍ (16) കൊമ്മാത്ര വളപ്പില്‍ സുഗുമാരന്‍റെ മകന്‍ സായൂജ് (16) എന്നിവരാണ് മരണപ്പെട്ടത് .
ഇരുവരും ഗോഘലെ സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥികളാണ്. നീന്തൽ പഠിക്കുന്നതിനിടയിലാണ് സംഭവിച്ചത് .മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ തുടർ നടപടികൾ ശേഷം വീട്ടുകാർക്ക് വിട്ടു നൽകും
