സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ
പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.”സാധാരണക്കാരുടെയും കർഷകരുടെയും ചെറുകിട സംരംഭകരുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന ജനകീയ പ്രസ്ഥാനമാണ് സഹകരണ മേഖല.
മാറുന്ന കാലഘട്ടത്തിനനുസരിച്ച് ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി സഹകരണ സ്ഥാപനങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തിൽ അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാർ ഡേവിസ് സി.ജെ സ്വാഗതവും സർക്കിൾ യൂണിയൻ ഡയറക്ടർ പ്രിയ നന്ദിയും പറഞ്ഞു.
തുടർന്ന് രാവിലെ 11 മണിക്ക് നടന്ന സഹകരണ സെമിനാറിൽ ‘വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവും’ എന്ന വിഷയത്തെക്കുറിച്ച് പാലക്കാട് ട്രെയിനിങ് സെന്റർ ലക്ചറർ ഡോ. മുഹമ്മദ് ഷഹീർ ക്ലാസ്സെടുത്തു. സർക്കിൾ യൂണിയൻ ഡയറക്ടർ അഡ്വ. സിദ്ധിഖ് പന്താവൂർ സെമിനാറിൽ മോഡറേറ്ററായിരുന്നു. സർക്കിൾ യൂണിയൻ ഡയറക്ടർ പി. നൂറുദ്ധീൻ നന്ദി രേഖപ്പെടുത്തി.വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി നിർവഹിച്ചു.
ഒരാഴ്ചയായി നടന്ന കായിക മത്സരങ്ങളിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ സഹകരണ സംഘം പ്രസിഡന്റുമാർ, സർക്കിൾ യൂണിയൻ ഡയറക്ടർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ വിവിധ മേളങ്ങളോടെ യും, കോലം, കളരിപയിറ്റ്, എന്നിവയോടെ നടന്ന ഘോഷയാത്രയും, വൈകുന്നേരം സമാപനത്തോടെ നടന്ന ഗാനമേളയും നടന്നു..