BREAKING NEWSEDAPPALLATEST NEWSLocal newsUPDATES
സമസ്ത എടപ്പാൾ സോൺ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
എടപ്പാൾ : നൂറു പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ രണ്ടാം ഘട്ട പദ്ധതി അവതരണങ്ങൾക്കായി എടപ്പാൾ സോൺ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.മാണൂർ മനാറുൽ ഹുദ കാമ്പസിൽ സമസ്ത പൊന്നാനി മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ എസ് ഐ കെ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫഖ്റുദ്ധീൻ സഖാഫി ചെലൂർ വിഷയാവതരണം നടത്തി. എം ഹൈദർ മുസ് ലിയാർ, പി ഹസൻ അഹ്സനി , സി വി അബ്ദുൽ ജലീൽ അഹ്സനി ,എ ശിഹാബുദ്ധീൻ സഖാഫി , അബ്ദുൽ ഗഫൂർ അഹ്സനി പ്രസംഗിച്ചു.