BREAKING NEWSKERALAKUTTIPPURAMLATEST NEWSLocal newsUPDATES

തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട

തവനൂർ: വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി.വിപണിയിൽ 5 ലക്ഷത്തോളം വില വരുന്ന മാരക മയക്കുമരുന്നായ MDMA യുമായി തവനൂർ സ്വദേശികളായ രണ്ട് പേരാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെയും തിരൂർ DYSP AM സിദ്ധിഖിന്റെയും നേതൃത്വത്തിൽ തിരൂർ DANSAF ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് പിടികൂടിയത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് MDMA എന്നാണ് പ്രതികൾ പറഞ്ഞത്. തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ്‌ റിസ്വാൻ (25 ), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ്‌ ജാസിർ ( 42 ) എന്നിവരെയാണ് ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷം പിടികൂടിയത്. ഇവരിൽ നിന്ന് പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തവനൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദ്ദേശപ്രകാരം തിരൂർ Dysp AM സിദ്ധിഖ്, തിരൂർ DANSAF ടീമിലെ ASi രാജേഷ്, SCPO ഉദയകുമാർ, CPO മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്, കുറ്റിപ്പുറം SI , ASI സജുകുമാർ, SCPO മാരായ ഡെന്നിസ്, നിഷാദ്, വിനീത് തുടങ്ങിയവരാണ് പ്രതികളെ കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് കാറിൽ പ്രതികൾ mdma തവനൂരിൽ എത്തിച്ചത്. ബാംഗ്ലൂരിൽ നിന്ന് മയക്കു മരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും തിരൂർ Dysp AM സിദ്ധിക്ക് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button