BREAKING NEWSLATEST NEWSNATIONALUPDATES

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; മുംബൈ നഗരത്തില്‍ പാറ്റകളിറങ്ങി, ആയിരങ്ങള്‍ തെരുവില്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) പ്രഖ്യാപിച്ച സമരത്തിന് മുംബൈയില്‍ തുടക്കം. ശിവജി പാര്‍ക്കില്‍ ഒത്തുകൂടാന്‍ പൊലിസ് അനുമതി നിഷേധിച്ചെങ്കിലും, രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ഇവിടേക്ക് നൂറുകണക്കിന് സി.ജെ.പി പ്രവര്‍ത്തകരാണ് ഒഴുകിയെത്തുന്നത്.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാതാരങ്ങള്‍, സെലിബ്രിറ്റികളും വിവിധ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്.

അതേസമയം, ദാദര്‍ റെയില്‍വേ സ്റ്റേഷനിലും ശിവാജി പാര്‍ക്ക് പരിസരത്തും കനത്ത പൊലിസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫിനെയും വിന്യസിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കുക, എസ്.ഐ.ആര്‍ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സി.ജെ.പിയുടെ സമരം. അതേസമയം, ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തിനിടെ നിരവധി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി, സി.പി.എം നേതാവ് ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ ഉള്‍പെടെ 700ലേറെ ആളുകളെ പൊലിസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധത്തിനെത്തിയ ആം ആദ്മി ഡല്‍ഹി അധ്യക്ഷന്‍ സൗരഭ് ഭരദ്വാജ് ഉള്‍പെടെ പ്രവര്‍ത്തകരെ രാവിലെ തന്നെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികളും യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് ഉള്‍പ്പെടെ പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്. ഐസ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകളും പ്രക്ഷോഭവുമായി തെരുവിലിറങ്ങി. വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ടെങ്കിലും ഡല്‍ഹി പൊലിസ് അനുമതി നല്‍കിയിട്ടില്ല. അനുമതിയില്ലെങ്കിലും പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button