കൈക്കൂലി വാങ്ങാൻ ശ്രമം..തിരൂരങ്ങാടി നഗരസഭാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
തിരുരങ്ങാടി: കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട റെ വിജിലൻസ് സംഘം പിടികൂടി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് മൂന്ന് തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.ശ്രീജിയെ (39) യാണ് പിടികൂടിയത്. പ്രവാസിയായ പരാതിക്കാരി ചെമ്മാട് കൊടിഞ്ഞി റോഡിൽ ആരംഭിച്ച ജൂസ് കടയ്ക്കും ഹോട്ടലിനും ലൈസൻസ് അനുവദി ക്കുന്നതിനു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച രണ്ട് സ്‌ഥാപനങ്ങളിലും ഹെൽത്ത് വിഭാഗം പരിശോധന നടത്തുകയും ലൈസൻസ് എടുക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദേശത്തായിരുന്ന പരാതിക്കാരി നാട്ടിലെത്തി ഓൺലൈൻ ആയി അപേക്ഷ നൽകിയെങ്കിലും മടക്കുകയായി രുന്നു. വീണ്ടും അപേക്ഷിച്ചെങ്കിലും കൈക്കൂലി ആവശ്യപ്പെടുക യായിരുന്നു. പരപ്പനങ്ങാടിയിൽ ഉള്ള ഇദ്ദേഹത്തിന്റെ താമസ സ്‌ഥലത്തിന് സമീപം തുകയുമായി ചെല്ലാൻ അറിയിച്ചു. ഇതേ ത്തുടർന്ന് പരാതിക്കാരി വിവരം വിജിലൻസ് ഡിവൈഎസ്‌പിയെ അറിയിച്ചു. ഇന്നലെ വൈകിട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.