BREAKING NEWSKERALALATEST NEWSUPDATES

സംസ്ഥാനത്ത് ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു

സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു21 ന് ഓണാഘോഷം നടത്തി അന്ന് സ്‌കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button