BREAKING NEWSEDAPPALLATEST NEWSLocal newsUncategorized

ശോഭിക വെഡിങ്സ് എടപ്പാൾ ബ്രാഞ്ചിൽ ദീപാവലിയോട് അനുബന്ധിച്ച് ‘SWEET DIWALI’ ലോഗോ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു

എടപ്പാൾ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശോഭിക വെഡ്ഡിംഗ്സ് എടപ്പാൾ ബ്രാഞ്ചിൽ ‘SWEET DIWALI’ ലോഗോ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകിയ ചടങ്ങിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തവും ശ്രദ്ധേയമായി.Sopanam സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോട്, ശ്രീകൃഷ്ണ ജൂവലേഴ്സ് ഡയറക്ടർ Balaji Sait എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ലോഗോ പ്രകാശനം നിർവഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.ചടങ്ങിൽ ഷോറൂം മാനേജർ നാസർ ഉമ്മർ സ്വാഗതപ്രസംഗം നടത്തി. ഷോറൂം ഇൻചാർജ് നാസർ ടി. എം. ആശംസകൾ അർപ്പിച്ചു. എച്ച്.ആർ. എക്സിക്യൂട്ടീവുമാരായ Sandra Joseph, Shahinu Fasil എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി കൂടുതൽ ശ്രെദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button