VELIYAMKODE
വെളിയങ്കോട് താവളക്കുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
വെളിയങ്കോട് താവളക്കുളത്ത് വെച്ച് ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികരായ സജ്ന റഫീക്ക് (39), മറിയം (11), മിർഷാൻ (5), ബൈക്ക് യാത്രികൻ നാലാംകല്ല് സ്വദേശി അജ്മൽ എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി സജ്നാ റഫീഖിനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.