EDAPPALLocal news

വിവാഹ ചെലവ് വെട്ടിച്ചുരുക്കിയ സംഖ്യ പാര്‍ടി ഓഫീസ് നിര്‍മാണത്തിലേക്ക് നല്‍കി വരന്റെ കുടുംബം

എടപ്പാൾ: ശനിയാഴ്ച വിവാഹിതിനാകുന്ന എടപ്പാള്‍ പഞ്ചായത്തിലെ പൊന്‍കുന്നം സ്വദേശി കാണാത്തയില്‍ ഇബ്രാഹിം- സാറാബി ദമ്പതികളുടെ മകന്‍ ജിംഷാദിന്റെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കുകയാണ്. കോവിഡ് മഹാമാരി കണക്കിലെടുത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി ചെലവുചുരുക്കിയാണ് കല്യാണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചെലവുചുരുക്കിയ സംഖ്യ പൊന്‍കുന്നില്‍ സിപിഐ എം പാര്‍ടി ഓഫീസ് നിര്‍മാണത്തിലേക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി നല്‍കാന്‍ വരനും കുടുംബവും തീരുമാനിക്കുകയായിരുന്നു. അയിലക്കാട് അരീക്കര അബ്ദുള്‍ കാദര്‍-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫെമിനയാണ് വധു. തുക വരന്റെ പിതാവ് ഇബ്രാഹിം കെ ടി ജലീല്‍ എംഎല്‍എക്ക് കൈമാറി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സൈഫുദ്ധീന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഹിതിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button